ബാലുശ്ശേരി.പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു തങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റ തങ്ങളെ ഉളേള്യരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മൈത്രയിലേക്ക് മാറ്റി. പരിക്ക് സാരമല്ല എന്നാണ് പ്രാഥമിക വിവരം. ബാലുശ്ശേരി പുത്തൂർവെട്ടത്ത് വെച്ചായിരുന്നു അപകടം. നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു.
Post a Comment