Sep 6, 2023

അധ്യാപക ദിന ആഘോഷം നടത്തി


മുക്കം.
ആനയാംകുന്ന് :സെപ്റ്റംബർ 5.വി. എം. എച്. എം.എച്. എസ്. എസ് എൻ. എസ്. എസ്. ടീം അധ്യാപകദിനം വളരെ മനോഹരമായ രീതിയിൽ ആഘോഷിച്ചു.
ഒന്നാം വർഷ വോളന്റീർസും രണ്ടാം വർഷ വോളന്റീർസും ഒന്നിച്ചാണ് തങ്ങളുടെ അധ്യാപകർക്കായി വ്യത്യസ്തമായ രീതിയിൽ  ചടങ്ങ് ഒരുക്കിയത്. പ്രോഗ്രാം ഓഫീസർ കെ. വി. നസീറ അമുഖ പ്രസംഗം നടത്തി. പ്രിൻസിപ്പൽ ലെജ്‌ന പി. പി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷോബു രാമചന്ദ്രൻ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.
 എൻ. എസ്. എസ്. ലീഡർ ലസ്‌ന പരിപാടിക്ക് സ്വാഗതം ആശംസിച്ചു. അതോടൊപ്പം മറ്റു വളണ്ടിയേഴ്‌സ് സ്നേഹ മുദ്രയായ റോസാപൂക്കൾ അധ്യാപകർക്കായി നൽകി.അധ്യാപകരെ ഉൾപെടുത്തികൊണ്ടുള്ള വിവിധ ഗെയിമുകളിലൂടെ പരിപാടി ആസൂത്രണം ചെയ്യുകയും വിജയകരമായി അവസാനിക്കുകയും ചെയ്തു. വൊളണ്ടിയേഴ്സ് അധ്യാപകർക്ക് കേക്ക് ഒരുക്കി മധുരം നൽകി. വിവിധ രീതിയിലുള്ള ഹാസ്യ രൂപേണയുള്ള ഗെയിം അധ്യാപകർക്ക് നൽകി അനുമോദന ചടങ്ങിന് മാറ്റു കൂട്ടി ശ്രദ്ധേയമാക്കി.
 വോളന്റീർ ലീഡർ വാരിസ് അബ്ദുള്ള പ്രോഗ്രാമിന് നന്ദി അർപ്പിച്ചു.

TEAM NSS
UNIT 22
VMHM HSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only