Sep 6, 2023

പ്രകൃതി പഠന ക്യാമ്പ് നടത്തി.


മുക്കം.

ആനയാംകുന്ന് : വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്നിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "കാടു കൂടാം ; പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളരെ വ്യത്യസ്തമായ രീതിയിൽ പ്രകൃതിയുമായുള്ള ബന്ധം ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി നടത്തിയത്. കേരളത്തിന്റെ പ്രധാന പൊതുഗതാഗത മാർഗമായ കെഎസ്ആർടിസിയിലായിരുന്നു യാത്ര. വളരെ മനോഹരമായ യാത്രയായിരുന്നു അത്. തിരുവമ്പാടി ഡിപ്പോയിൽ ബന്ധപ്പെട്ട് സമയാനുസൃതമായി ബസ് യാത്ര സൗകര്യം ഒരുക്കിയപ്പോൾ മാത്രമാണ് ഇതിന്റെ സാധ്യത കൾ മനസ്സിലാക്കാൻ സാധിച്ചത്. ജീവനക്കാരുടെ സഹകരണവും സഹായവും പ്രശംസനീയമാണ്. ഇത് എൻ എസ് എസ് വൊളണ്ടിയേഴ്സിനെ സംബന്ധിച്ചെടുത്തോളം കൗതുകമായിരുന്നു. ആദ്യമായി ജാനകിക്കാടിലൂടെ ഉള്ള യാത്ര അതി മനോഹരവും വർണനക്കതീതവുമായിരുന്നു. കാനന ഭംഗി ആസ്വാദനത്തിനിടയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകിച്ചും മിനറൽ വാട്ടർ ബോട്ടിലുകൾ ശേഖരിച്ച് ഫോറസ്റ്റ് വകുപ്പിന്റെ തന്നെ വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. ഇതിലൂടെ വൊളണ്ടിയേഴ്സ് മറ്റ് വിനോദ സഞ്ചാരികൾക്കും മാതൃകയായി.
പ്രകൃതിയെ അറിയാനും കാടിന്റെ നാമ ചരിത്രo മനസിലാക്കാനും ഈ യാത്ര അവസരമൊരുക്കി. ശേഷം കരിയാതും പാറയിലുള്ള ഒരു ഹോം സ്റ്റേയിൽ താമസം.

രണ്ടാം ദിനം രാവിലെ ദിനചര്യകൾക്ക് ശേഷം കക്കയം ഫോറസ്റ്റ് ലക്ഷ്യമാക്കി ബസിൽ യാത്ര . മണിക്കൂറുകളോളം നടന്നുകൊണ്ട്  സ്വപ്ന തുല്യമായ പ്രകൃതി പഠനയാത്ര ക്ഷീണത്തിനു പകരം ആവേശമാണുണ്ടാക്കിയത്. രണ്ടു ദിവസത്തെ പ്രോഗ്രാമിനു ശേഷം വീണ്ടും നമ്മുടെ സ്വന്തം കെ എസ് ആർ ടി സി യിൽ മടക്കം. ക്യാമ്പ് കഴിഞ്ഞ് . മടങ്ങുമ്പോൾ യാത്രയുടെ മനോഹരമായ ഒരു ദൃശ്യം ഒപ്പിയെടുത്ത് എല്ലാവർക്കും വിതരണം ചെയ്തു.

TEAM NSS
UNIT NO : 22
VMHM HSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only