Sep 19, 2023

വാട്സ്ആപ് വഴി മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യയുടെ പരാതി; യുവാവിനെതിരെ കേസെടുത്തു


മം​ഗ​ളൂ​രു: വാ​ട്സ്ആ​പ് വ​ഴി ഭ​ർ​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​താ​യി യു​വ​തി. തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​ന് എതി​രെ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ സു​ള്ള്യ ജ​യ​ന​ഗ​റി​ലെ യു​വ​തി​യാ​ണ് സു​ള്ള്യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഏ​ഴു വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ടു പെ​ൺ​മ​ക്ക​ളു​ണ്ട്. ഗ​ൾ​ഫി​ൽ ജോ​ലി​ചെ​യ്യു​ന്ന റ​ഷീ​ദ് ര​ണ്ടു വ​ർ​ഷം മു​മ്പ് ഭാ​ര്യ​യേ​യും കൊ​ണ്ടു​പോ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വ​ത്തി​ന് വീ​ട്ടി​ൽ എ​ത്തി​ച്ച് ഭ​ർ​ത്താ​വ് തി​രി​ച്ചു​പോ​യി.
ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ ഇ​ട​പെ​ട്ട് തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വാ​ട്സ്ആ​പ് വ​ഴി മു​ത്ത​ലാ​ഖ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സു​ള്ള്യ പൊ​ലീ​സ് 
കേ​സെ​ടു​ത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only