Sep 6, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തു.


മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ചും ഈ മാസം സംക്ഷിപ്ത പുതുക്കൽ നടത്തുന്നതിനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു ചേർത്തു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പഞ്ചായത്തിൽ പ്രസിദ്ധീകരിക്കും.കരട് പട്ടിക സംബന്ധിച്ച അവകാശവാദ അപേക്ഷകളും 8 മുതൽ 23 വരെ സ്വീകരിക്കും.2023 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞ വരെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക.
എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിലെ ഉൾ കുറിപ്പുകൾ തിരുത്തുന്നതിനും വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.അപേക്ഷകൾ സമർപ്പിച്ച ഉടൻ കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിങ് നോട്ടീസ് അപേക്ഷകന് ലഭിക്കും.അക്ഷയ സെൻറർ തുടങ്ങിയ സർക്കാർ അധികൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷകൾ സമർപ്പിക്കാം.ഇലക്ട്രററൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് ഒക്ടോബർ പത്തിന് അപ്ഡേഷൻ പൂർത്തിയാക്കും.ഒക്ടോബർ 16ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.സർവ്വകക്ഷി യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി പി സ്മിത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ , ശാന്താദേവി മൂത്തേടത്ത് , ജിജിത സുരേഷ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട് , കെ പി ഷാജി , ആമിന എടത്തിൽ , അസി. ഇലക്ട്രററൽ രജിസ്ട്രേഷൻ ഓഫീസർ സുരേഷ് കുമാർ പി, സമാൻ ചാലൂളി, സജി തോമസ്, സലാം തേക്കും കുറ്റി, ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only