കോടഞ്ചേരി:കോരിച്ചൊരിയുന്ന മഴയത്തും പ്രദേശ വാസികൾ ഒത്തൊരുമിച്ച് പ്രയത്നിച്ചപ്പോൾ കാട് മൂടിക്കിടന്ന വഴിയോരം തെളിഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോടഞ്ചേരി മുതൽ സിക്കു വളവ് വരെയുമുള്ള റോഡിന് ഇരുവശവും വളർന്ന് പന്തലിച്ച് നിന്ന് കാട് വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ച് വൃത്തിയാക്കി.മഴക്കാലമായതോടെ റോഡിന് ഇരുവശവും കാട് നിറഞ്ഞ് നിന്നത് കാൽനട യാത്രക്കാർക്ക് വളരെ പ്രയാസകരമായ അവസ്ഥയായിരുന്നു.
വാർഡ് ആസൂത്രണ സമിതി അംഗം ഫ്രാൻസിസ് മുണ്ടാട്ടിൽ, ദേവസ്യ പൈകയിൽ, ബേബി വലിയപറമ്പിൽ,ബിനേഷ് ചെങ്ങനാനിക്കൽ,ജോൺ നെടുങ്ങാട്ട് ,ജോണായി മടത്തിശ്ശേരി, ലിഷോ മണ്ണൂർ, സാബു കൂട്ടിയാനി,ബിബി തിരുമല,ജോണറ്റ് വാഴേപ്പറമ്പിൽ, ഷിൻസൺ പുലികുത്തിയിൽ, ജയ്സൺ തയ്യിൽ, ജസ്റ്റിൻ തറപ്പേൽ,ഹോബി തിരുമലയിൽ, ആഷിഷ് ബിനേഷ് തുടങ്ങിയവർ പങ്കെടുത്തു.
മുൻ വർഷങ്ങളിലും ഇവർ ഈ മാതൃകാ പ്രവർത്തനം നടത്തിയിരുന്നു.
Post a Comment