Sep 6, 2023

സ്കൗട്ട്സ്&ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് 'ഗുരുവന്ദനം' പരിപാടി നടത്തി


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ്, എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംയുക്താഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.അക്കാദമിക-അക്കാദമികേതര വിഭാഗങ്ങളിൽ വിജയം ലക്ഷ്യമാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ വിദ്യാർത്ഥികൾ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്.സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആശംസാ കാർഡുകളും,ബൊക്കയും നൽകി അദ്ധ്യാപകരെയും,അനദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.


" പുറമെ ചിരിക്കാനും,അകമെ കണ്ണുരുട്ടാനും അറിയുന്നവർ ചുറ്റിലുമുണ്ട്...എന്നാൽ പുറമെ കണ്ണുരുട്ടാനും,അകമെ ചിരിക്കാനും അറിയുന്നവർ അദ്ധ്യാപകർ മാത്രം... "

വിദ്യാലയത്തെ സജീവമാക്കി നിർത്തുന്ന ഗുരുക്കന്മാർ ഒന്നുചേരുമ്പോൾ സമൂഹത്തിൻ്റെ അകക്കണ്ണാണ് തുറക്കുന്നത്..

സാമൂഹിക മുന്നേറ്റത്തിന് 'വിദ്യാഭ്യാസം' കൊണ്ടേ പരിവർത്തനം സാധ്യമാവൂ... എന്ന് തിരിച്ചറിഞ്ഞ നമ്മുടെ പൂർവ്വീകർ,ഗുരുക്കന്മാർ,മാതാപിതാക്കൾ,ജീവിത പരീക്ഷയ്ക്ക് ഉതകുന്ന രീതിയിൽ പുത്തൻ അറിവുകൾ സമ്മാനിച്ച് കൊണ്ട് കടന്നു പോവുന്ന നിസാരരെന്ന് നാം വില കല്പിപ്പിക്കുന്ന വ്യക്തിത്വങ്ങൾ തുടങ്ങീ എല്ലാവരും നമ്മളിൽ നല്ലൊരു സാമൂഹിക ജീവിതം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് വിദ്യാർത്ഥികൾക്ക് ആശംസയേകി.സൗഹൃദ കോർഡിനേറ്ററും ഫിസിക്സ് അദ്ധ്യാപികയുമായ ബിക്സി ചാക്കോച്ചൻ ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.സ്കൗട്ട്സ് & ഗൈഡ്സ്,എൻ എസ് എസ് വിദ്യാർത്ഥികളായ അഖിൽ ജോണി,സാന്ദ്ര മരിയ സജു,ലിയ മരിയ ബിജു, ജോയൽ ബെൻ ജെയിംസ്,ഷാരോൺ സജി,സ്നേഹ വിൽസൺ,എമിൽ വി റോയി,ജ്യോതി കൃഷ്ണ തുടങ്ങീ മുഴുവൻ വിദ്യാർത്ഥികളും പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only