കോടഞ്ചേരി: കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കൻണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന താമരശേരി സബ്ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
സബ്ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളിലും, പെൺകുട്ടികളിലും, ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരയത്.
സ്കൂൾ കായികാധ്യാപകൻ അനൂപ് ജോസും ഹാൻഡ്ബോൾ കോച്ച് ഷാജി പുതിയേടത്തുമാണ് കുട്ടികൾക്ക് മികച്ച പരിശീലനം നല്കിയത്.
Post a Comment