Sep 26, 2023

ഹൃദയാഘാതം മൂലം മരണപ്പെടുന്ന പ്രവാസി യുവാക്കള്‍; കാരണങ്ങള്‍ നിരവധി


പൊന്നോമന മക്കളെ കാണാൻ നാട്ടിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുൻപ്, നാട്ടില്‍ നിന്ന് തിരികെയെത്തി തൊട്ടടുത്ത ദിവസം, താമസസ്ഥലത്തും, ജോലി സ്ഥലത്തും, കളിയ്ക്കിടയിലും..


ചികത്സയ്ക്കായി നാട്ടില്‍ എത്തിയ ശേഷം... പ്രവാസി യുവാക്കളുടെ ഹൃദയാഘാതം മൂലമുള്ള മരണത്തിന്റെ വാര്‍ത്തകളോട് നാം കണ്ണുതുറക്കേണ്ടിയിരിക്കുന്നു. മൃതദേഹങ്ങളുടെ തുടര്‍നടപടികള്‍ക്കും നാട്ടിലേക്കയ്ക്കാനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. ഈ യുവാക്കളുടെ മരണം നാം ശ്രദ്ധയോടെ കാണണമെന്ന്.

ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കു മുന്നിലെത്തുന്നവരിലും ഹൃദ്രോഗമുള്ളവരുടെ എണ്ണം കുറവല്ല. പക്ഷെ അതിലെ യുവാക്കളുടെ എണ്ണമാണ് ഗൗരവമുള്ളത്. നാട്ടില്‍ നിന്ന് വിട്ടുനിന്നുള്ള ജീവിതം, ജീവിത പ്രാരാബ്ധങ്ങള്‍, സാമ്ബത്തിക സമ്മര്‍ദം, മാനസിക പിരിമുറുക്കം, ടെൻഷൻ. ഹൃദയം പണിമുടക്കുന്നതിലേക്ക് നയിക്കുന്ന പല കാരണങ്ങളുണ്ട്.

അല്‍പ്പം കൂടി വിശാലമായി പറഞ്ഞാല്‍ പൊതുവില്‍ നാമെല്ലാം ഹൃദ്രോഗമുള്‍പ്പടെ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടാൻ ഏറെ സാധ്യതയുള്ള മേഖലയിലുള്ളവരാണ്. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. അന്യനാട്ടിലെ പരിശോധന ചികിത്സാ ചെലവുകളും, നാട്ടിലെയും വീട്ടിലെയും ബാധ്യതകളുമോര്‍ത്ത് പലരും മുൻകൂര്‍ പരിശോധനകള്‍ക്കോ ചികിത്സകള്‍ക്കോ തയാറുണ്ടാവില്ല. പിന്നെയാകട്ടെ എന്ന് മാറ്റിവെച്ചേക്കും. അരുതെന്ന് പറയുന്നു ഹൃദയാരോഗ്യ വിദഗ്ദര്‍.



ഇനി നല്ല പ്രായത്തില്‍ തന്നെ ഹൃദയത്തെ റിസ്കിലാക്കുന്ന ഈ കാര്യങ്ങള്‍ കൂടി. അഷ്റഫ് താമരശേരിക്ക് പറയാനുള്ളത് അല്‍പ്പം കൂടി പ്രവാസികളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കാനാണ്.
അവരുടെ മാനസിക പ്രയാസങ്ങള്‍ കേള്‍ക്കാനും തിരിച്ചറിഞ്ഞ് ഇടപെടാനും ഹൃദയം പൊട്ടിയുള്ള മരണങ്ങളവസാനിപ്പിക്കാനും. പ്രവാസിക്ക് പ്രശ്നങ്ങള്‍ പറയാനും, മാനസിക സംഘര്‍ഷം ലഘൂകരിക്കാനും ഉള്ള വേദികള്‍ സംഘടനകളോ സംസ്ഥാന സര്‍ക്കാരോ ഇടപെട്ട് ഒരുക്കേണ്ട കാലം കഴിഞ്ഞുവെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

വീടിന് വേണ്ടി മാത്രമല്ല, നാടിന് വേണ്ടി കൂടി അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കുന്നവരാണ് ഈ പ്രവാസികള്‍. അവരുടെ ഹൃദയതാളത്തെ അറിയാൻ നമുക്കെല്ലാവര്‍ക്കും കടമയുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only