Sep 10, 2023

ജാനു അമ്മ പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.


പുതുപ്പാടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അടിവാരം മേഖല കമ്മിറ്റിയുടെ ആദി മുഖ്യത്തിൽ ആരംഭിച്ച ജാനു അമ്മ പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം DCC പ്രസിഡണ്ട് അഡ്വ :- പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

പരാശ്രയം കൂടാതെ ജീവിക്കാൻ കഴിയാത്ത സാധാരണക്കാരായ കിടപ്പുരോഗികൾക്ക് ആശ്വാസം എത്തിക്കുന്ന കെയർ സെൻററുകൾ ഉയർന്നുവരുന്നത് പുത്തൻ പ്രതീക്ഷ നൽകുന്ന ഒരു സംരംഭമാണ് അടിവാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്ന ഈ സംരംഭം അശരണരായ രോഗികൾക്ക് ആശ്രയ കേന്ദ്രമായി മാറട്ടെ എന്ന് ആശംസിച്ചു ഇതിൻറെ പ്രവർത്തന ചെലവിലേക്ക് പതിനായിരം രൂപയും ഡിസിസി പ്രസിഡൻറ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിനെ ഏൽപ്പിച്ചു.

 അടിവാരം മേഖലയിലെ 4.5.6 വാർഡ് കേന്ദ്രീകരിച്ചാണ് പാലിയേറ്റീവിന്റെ പ്രവർത്തനം സജ്ജീകരിച്ചത്. നഴ്സിന്റെയും ആവശ്യമെങ്കിൽ ഡോക്ടറുടെയും സേവനമാണ് കിടപ്പു രോഗികൾക്ക് ലഭ്യമാക്കുന്നത് . മണ്ഡലം പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യ പ്രഭാഷണം നടത്തി.  പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, സണ്ണി പുലികുന്നേൽ, സേവാ ദൾ ജില്ലാ സെക്രട്ടറി സലീം മറ്റത്തിൽ, ഓ.ഐ.സി.സി കുവൈത്ത് വെൽഫെയർ വിംഗ് കൺവീനർ സജി മണ്ഡലം, സേവാദൾ ജില്ലാ കോഡിനേറ്റർ രാജൻ . സി എം . രാജു പുലിയള്ളുങ്കൽ , റിയാസ് കാക്കവയൽ . ശാരദ ഞാറ്റുപറമ്പ് , റഷീദ് മലപ്പുറം, ജിജോ പുളിക്കൽ, പ്രേമ ബിജു ജാഫർ പൊന്നാം കണ്ടി ഖാദർ വടക്കേ പറമ്പ്, സുരേഷ് എം പി, കെ.കെ ബൈജു നൗഷാദ് പി എം . ഷാഫി മനയിൽ , ഷാമിൽ , സലീം ടി.പി ബാബു കണലാട്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചുരം മേഖലയിൽ സജീവ സന്നദ്ധ പ്രവർത്തനം നടത്തുന്ന NRDF, കക്കാട് പുഴയിൽ അപകടത്തിൽ പെട്ടവരെ രക്ഷാപ്രവർത്തനം നടത്താൻ മുമ്പിട്ടറങ്ങിയവരെയും ആദരിച്ചു. ഗഫൂർ ഒതയോത്ത് സ്വാഗതവും പുളിക്കൽ റഷീദ് നന്ദിയും പറഞ്ഞു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only