മുക്കം: വിദ്യാർത്ഥികൾക്ക് ധാർമ്മിക വിദ്യാഭ്യാസം അനിവാര്യമാണന്നും വർത്തമാനകാലഘട്ടത്തിൽ വഴി തെറ്റുന്ന യുവതലമുറയെ നേരായ മാർഗത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ രക്ഷിതാക്കൾ ബദ്ധശ്രദ്ധരാവണമെന്നും പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
ചോ ണാ ട് നൂറുൽ ഇസ്ലാം മദ്രസക്ക് പുതുതായ് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം
മദ്രസ പ്രസ്ഥാനത്തിന് പരിപോഷണം നൽകാൻ സമുഹം തയ്യാറാവണം. ചെറുപ്പകാലത്തുള്ള വിദ്യാഭ്യാസം ഭാവി തലമുറക്ക് വലിയ ഉപകാരപ്പെടും. വർത്തമാനകാലത്ത് വഴി തെറ്റുന്ന സമൂഹമാണ് എല്ലായിടത്തും കാണുന്നത്. അവർക്ക് മത പാഠശാലയിലുള്ള വിദ്യാഭ്യാസം നൽകിയാലേ നല്ല സമൂഹമായി മാറ്റാൻ കഴിയു. അതിന് രക്ഷിതാക്കളും സമൂഹവും പ്രത്യേകം ശ്രദ്ധിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു
മഹല്ല് പ്രസിഡൻ്റ് കുന്നത്ത് അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.മദ്രസ കമ്മറ്റിപ്രസിഡൻ്റ് എം ടി സെയ്ത് ഫസൽ സ്വാഗതവും സെക്രട്ടറി റഷീദ് പുതിയ പുര നന്ദിയും പറഞ്ഞു. സലാം ഫൈസി മുക്കം, സി.കെ കാസിം, അലി അക്ബർ പി. ബാപ്പു മുസ്ലിയാർ.നസീറുദ്ധീൻ ഫൈസി, ഹുസൈൻ യമാനി, സുധീർ ഖാൻ ഫൈസി, ഷംസുദ്ധീൻ ഫൈസി, വി.എം ഉസ്സൻകുട്ടി മാസ്റ്റർ, എ.കെ സ്വാദിഖ്, ഗഫൂർ മോൻ.എം ടി മജീദ്. ജി അബ്ദുറഹിമാൻ, അടുക്കത്തിൽ മുഹമ്മദ് ഹാജി, നടുക്കണ്ടി അബൂബക്കർ ,പി എം സുബൈർ ബാബു.യൂനുസ് പുത്തലത്ത് സിദ്ധീഖ് തണൽ.ഉസ്മാൻ അസ്ലമി .സാലിം യമാനി എന്നിവർ സംസാരിച്ചു'
Post a Comment