കോടഞ്ചേരി: കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടിൽ ഓടുന്ന ബസ്സുകൾ റോഡ് ഇടിഞ്ഞ ഭാഗത്തിന്റെ ഇരുവശങ്ങളിലും എത്തി സർവീസ് നടത്തുന്നു. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡാണ് തകർന്നത്.
ഇന്ന് രാവിലെ 9 മണിയോടെ കൂടിയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. റോഡിന്റെ സൈഡ് ഭാഗത്തെ കെട്ട് തള്ളിയതിനെ തുടർന്നാണ് റോഡ് തകർന്നത്. നിലവിൽ ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാളെ മുതൽ റോഡിന്റെ പുനർനിർമാണം ആരംഭിക്കും.
Post a Comment