താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലാണ് സംഭവം.
പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനി സംഭവം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, സ്കൂൾ അധികൃതർ CWC ക്ക് വിവരങ്ങൾ കൈമാറുകയുമായിരുന്നു. തുടർന്ന് CWC വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയമാക്കി പോലീസിൽ റിപ്പോർട്ട് നൽകുകയും, താമരശ്ശേരി പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതു പ്രകാരം പ്രതിയെക്കെതിരെ പോക്സോ ചുമത്തി കേസെടുത്ത പ്രതിയെ താമരശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.
സ്വന്തം വീടിനകത്ത് വെച്ച് തന്നെയാണ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായത് എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയും ,മെഡിക്കൽ പരിശോധന അടക്കം നടക്കുകയും ചെയ്താൽ മാത്രമേ വാസ്തവം പുറത്തു വരികയുള്ളൂ.
Post a Comment