Sep 2, 2023

ലെറ്റ്സ്" പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.


മരഞ്ചാട്ടി:

പൗരബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വളർച്ചയെ സാധ്യമാക്കുന്ന പരിശീലന പദ്ധതിയായ "ലെറ്റ്സ്" (LET'S), താമരശ്ശേരി രൂപത എ.കെ സി.സി പ്രസിഡൻ്റും സീറോ മലബാർ സഭാ വക്താവുമായ ഡോ.ചാക്കോ കാളം പറമ്പിൽ ഉദ്ഘാടനം ചെയ്തു.ഈ സംരംഭം ഒരു ചരിത്ര സംഭവമാണെന്നും വിദ്യാർത്ഥികളുടെ കഴിവുകളെ വളർത്തുന്നതിനും ജീവിതത്തിൻ്റെ വിവിധ മേഖലകളിലേക്ക് വഴി തുറക്കുന്നതിനും "ലെറ്റ്സ്" പദ്ധതി വഴി സാധ്യമാകുമെന്നും സാൻജോസണ്ണി രൂപകല്പന ചെയ്ത ലോഗോ പ്രകാശനം ചെയ്ത് അദ്ദേഹം സംസാരിച്ചു.എ കെ സി സി (കത്തോലിക്കാ കോൺഗ്രസ്) മരഞ്ചാട്ടി യൂണിറ്റ് നേതൃത്വം വഹിക്കുന്ന ഈ പരിശീലനം വിദഗ്ദരായ റിസോഴ്സ് പേഴ്സൺസ് ആണ് നയിക്കുന്നത്. PSC, UPSC, വിവിധ ബാങ്ക് ടെസ്റ്റുകൾ, കോമ്പറ്റിറ്റീവ് എക്സാം തുടങ്ങി വിവിധ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ അടിസ്ഥാന ബോധനം പകരുക എന്നതാണ് ഈ പരിശീലന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.ഈ പരിശീലന പദ്ധതിയുടെ രക്ഷാധികാരിയും മരഞ്ചാട്ടി സെൻമേരിസ് ചർച്ച് വികാരിയുമായ റവ. ഫാ. കുര്യൻ താന്നിക്കൽ അധ്യക്ഷനായ ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ ബാബു തറപ്പേൽ സ്വാഗതം ആശംസിച്ചു. സമ്മേളനത്തിൽ എ കെ സി സി തോട്ടുമുക്കം മേഖലാ പ്രസിഡൻ്റ് സാബു വടക്കേപടവിൽ, മേഖല കോഡിനേറ്റർ പ്രിൻസ് തിനംപറമ്പിൽ, മേഖല സെക്രട്ടറി.ജെയിംസ് തൊട്ടിയിൽ
മരഞ്ചാട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷിബിൻ പൈകയിൽ,യൂണിറ്റ് സെക്രട്ടറി ജോൺ പന്തപള്ളി എന്നിവർ സംസാരിച്ചു. നാഷണൽ ട്രെയിനർ ബർണാഡ് ജോസ് നാല്പത് വിദ്യാർത്ഥികൾക്ക് ഏകദിന പരിശീലനം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only