മൈക്ക് വിവാദത്തിന് പിന്നാലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ വിയോഗത്തില്‍ പ്രതികരണ നല്‍കി അബദ്ധം പിണഞ്ഞിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്‍റെ അബദ്ധ പരാമര്‍ശം.
കെ സുധാകരന്‍റെ വാക്കുകള്‍:
അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്
കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ മൈക്കിനു വേണ്ടി നടന്ന പിടിവലിയെചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇംഗ്ലീഷിലുള്ള ചോദ്യത്തിന് മുന്നില്‍ പതറിയ സുധാകരന്‍ ചോദ്യം സതീശന്‍ നേരെ തിരിക്കുന്നതും സതീശന്‍ തിരിഞ്ഞുനോക്കാത്തതും വലിയ വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ അനുശേചനം വന്നിരിക്കുന്നത്
Post a Comment