താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് കുറുമ്പൊയിൽ ഭാഗത്തുള്ള കാപ്പിക്കുന്ന് നമ്പികുളം മലയിൽ നടത്തിയ വ്യാപക മായ റെയി ഡിൽ രണ്ട് ബാരലുകളായി സൂക്ഷിച്ച
200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു കേസ് ആക്കി. മലമുകളിൽ കാട്ടരുവിയോട് ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ഷെഡിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സീ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സിഇഒ പ്രബിത്ത്ലാൽ അടങ്ങിയ സംഘം ആയിരുന്നു റെയി ഡ് നടത്തിയത്. പ്രതികളെ പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
Post a Comment