Oct 18, 2023

പ്രകൃതിക്കായി ഒരു ദിനം


മുക്കം: കേന്ദ്ര ഗവൺമെന്റിന്റെ 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് " മേരി മാട്ടി മേരി ദേശ്" പരിപാടിയുടെ ഭാഗമായി എം. കെ. എച്ച് എം. എം ഒ. വി. എച്ച് . എസ് ഫോർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ് വോളണ്ടിയേഴ്സ്
വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു.
പരിപാടിക്ക് മുക്കം പോലീസ് സ്റ്റേഷനിൽ വച്ച് ആരംഭം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് മുക്കം സ്റ്റേഷൻ സി ഐ. സുമിത്ത് കുമാർ സാർ ആണ് . സി.ഐ സുമിത് കുമാർ സാറിന്റെയും എസ് ഐ അബ്ദുൽ റഹ്മാൻ സാറിന്റെയും നേതൃത്വ
ത്തിൽ മുക്കം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ എൻ.എസ്.എസ് വളണ്ടിയേഴ്സിന്റെ സാന്നിധ്യത്തിൽ വൃക്ഷ തൈകൾ നട്ടു .
മുക്കം കാരമൂല ഗേറ്റുമ്പടി പാതയോരത്തും എസ്.കെ സ്മൃതി മണ്ഡപത്തിലും വൃക്ഷത്തൈകളും ഫലവൃക്ഷങ്ങളും കാരശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര നട്ടു പിടിപ്പിച്ചു ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ മൊയ്നുദ്ധീൻ പി.പി ചടങ്ങിൽ അദ്ധ്യക്ഷത നിർവഹിച്ചു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ഷെറിൽ കെ എം , അധ്യാപിക ബിനി സി.കെ എന്നിവരും ഫോട്ടോഗ്രാഫറും പൊതുപ്രവർത്തകനുമായ ഷിനോദ് ഉദ്യനം എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only