വയനാട്: മുങ്ങി മരിച്ച ആളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുരുഷൻ സ്ത്രീയായി. സെപ്റ്റംബർ 10ന് വരദൂർ പുഴയിൽ മുങ്ങിമരിച്ച കൊല്ലിവയൽ അക്ഷയകുമാറിന്റെ(41)പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പിഴവ് സംഭവിച്ചത്. സെപ്റ്റംബർ 11ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അക്ഷയകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. റിപ്പോർട്ടിന്റെ ആദ്യ ഭാഗത്ത് 'മെയിൽ' എന്നാണ് ചേർത്തതെങ്കിലും അടുത്ത ഖണ്ഡികയിൽ 171 സെന്റി മീറ്റർ ഉയരവും 76 കിലോഗ്രാം തൂക്കവുമുള്ള 'ഫീമെയിൽ' എന്നാണ് ഉള്ളത്.
വരദൂർ സ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്നു അക്ഷയകുമാർ. കുളിക്കുന്നതിനിടെ ഇദ്ദേഹം ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. അക്ഷയകുമാറിന്റേത് മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
Post a Comment