Oct 3, 2023

ചൈനീസ് ഫണ്ട് ആരോപണം:ഡൽഹിയിൽ 'ന്യൂസ്‌ക്ലിക്ക്' മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്, യച്ചൂരി യുടെ വീട്ടിലും പരിശോധന


ഓൺലൈൻ പോർട്ടലായ 'ന്യൂസ്‌ക്ലിക്കി'ലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്. ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെല്ലിന്റെ നേതൃത്വത്തിലാണു നിരവധി പേരുടെ വസതികളിൽ പരിശോധന നടക്കുന്നത്. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെതുടർന്നാണ് റെയ്ഡ്.


ഇന്നു പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്.

ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഇന്നു പുലർച്ചെ പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിൽ എത്തിയിരുന്നു. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.പരിശോധനയിൽ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായാണു വിവരം. ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡൽഹിയിലെ വസതിയിലും ഡൽഹി പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവിൽ കിസാൻ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലായിരുന്നു.

ഓൺലൈൻ പോർട്ടലായ 'ന്യൂസ്‌ക്ലിക്കി'ലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only