Nov 14, 2023

നവംബർ 14 ദേശീയ ശിശു ദിനം


സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്.

അദ്ദേഹത്തിന്ന് കുട്ടികളോട് വലിയ ഇഷ്ടമായിരുന്നു. ഇതിനാലാണ് അദ്ദേഹത്തിന്റെ ജൻമദിനംശിശുദിനമായി ആഘോഷിക്കുന്നത്.  ശിശുദിനത്തോടനുബന്ധിച്ച് അംഗൻവാടികളിലും സ്കൂളുകളിലും കുട്ടികളെ അണിനിരത്തി ഘോഷയാത്രയും മറ്റും സംഘടിപ്പിക്കുന്നു.
 നിഷ്കളങ്കതയുടെ മൂർത്തി ഭാവങ്ങളാണ് നമ്മുടെ  ശിശുക്കൾ. അവർ നമ്മുടെ ഭാവി വരദാനങ്ങളാണ്. അളവറ്റ വാത്സല്യത്തോടെയും സ്നേഹത്തോടെയും  നാം അവരോട് പെരുമാറണം അത് തന്നെയാണ്അവർ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നതുംആഗ്രഹിക്കുന്നതും. പ്രവാചകർ മുഹമ്മദ് നബി [സ്വ} തങ്ങൾ ലോകത്തെ പഠിപ്പിച്ചതും അതു തന്നെയാണ്. അവിടുന്ന് പറഞ്ഞു ചെറിയവരോട് കരുണ കാണിക്കാത്തവർ നമ്മിൽ പെട്ടവനല്ലഎന്ന്.

  
 ദു:ഖകരമെന്ന് പറയട്ടെ ഇന്ന് ശിശുക്കൾ  എവിടെയും ക്രൂരമായി കൊല്ലപ്പെടുകയും അ ക്രമിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ്  കണ്ടുകൊണ്ടിരിക്കുന്നത്. വിശിഷ്യാ നമ്മുടെ കേരളത്തിൽ പോലും.
 ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റെന്ത് വഴി ?.
 ഇസ്രായേൽ സൈന്യം ഫലസ്തീനിന്നെതിരിൽ നടത്തിയ ആക്രമണത്തിൽ  എത്രയെത്ര പിഞ്ചോമനകൾ കൊല്ലപ്പെട്ടു ?  എത്രയെത്ര കുഞ്ഞുങ്ങളെ കാണാതായി ?  നാം ഒന്ന് ആലോചിക്കുക. പൈതാഹികളായ ഈ പൈതങ്ങൾ എന്ത് പിഴച്ചു ?  ലോകത്തിന്ന് മുന്നിൽ ഇസ്രായേൽ ഇതിനെന്തു മറുപടി പറയും ?
 ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം ഗസ്സയിൽ കൊല്ലപ്പെടുന്നു എന്ന  എൻ റിപ്പോർട്ട് ഈ ദിനത്തിലും  പങ്കുവെക്കേണ്ടി വരുന്നത് വേദനാജനകമാണ്.
 നമുക്കു പ്രാർത്ഥിക്കാം ഈ ശിശുദിനത്തിൽ ആ കുരുന്നുകൾക്കായി. 

 കുഞ്ഞുങ്ങൾക്കും ഉണ്ട് അവരുടെതായഅവകാശങ്ങൾ. ഭരണഘടന  അത് വിഭാവനം ചെയ്യുകയും ചെയ്യുന്നു.അത് നാം അവർക്ക് വകവച്ചു കൊടുത്തേ പറ്റൂ.അല്ലാത്തപക്ഷം അത് അവരോടുള്ള അക്രമവും ഭരണഘടനയോടുള്ള വെല്ലുവിളിയും ആകും.

  ഹൃദ്യമായ ശിശുദിനാശംസകൾ
               ഉസ്മാൻ അസ് ലമി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only