Nov 1, 2023

എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി വിജയികളെ ആദരിച്ചു


കൂമ്പാറ: കൂമ്പാറ ഗവ. ട്രൈബല്‍ എല്‍.പി.സ്കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം എല്‍.എസ്.എസ് നേടിയവരെയും കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ പൂര്‍വവിദ്യാര്‍ഥികളെയും ആദരിച്ചു. പി.ടി.എ പ്രസി‍ഡന്റ് നൗഫല്‍ കള്ളിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു. കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് ബഷീര്‍, എസ്.എം.സി ചെയര്‍മാന്‍ സുബൈര്‍ സഅദി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്കൂള്‍ തല കലാ-കായിക-ശാസ്ത്ര മേള വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ജീവദാസ് ജി സ്വാഗതവും അഹമ്മദ് നസീഫ് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only