Nov 5, 2023

പാചകവാതക ഗ്യാസിന്റെ തൂക്കത്തില്‍ സംശയമുണ്ടോ? ഏജന്‍സി ഡെലിവറി ചാര്‍ജ് വാങ്ങുന്നുണ്ടോ? പരാതിപ്പെടാം, ഉടന്‍ നടപടി


തിരുവനന്തപുരം: ഗ്യാസ് ഏജന്‍സികളിലും വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 59 കേസുകളില്‍ നിന്ന് 2,27,000 രൂപ പിഴ ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കണ്‍ട്രോളര്‍ സി. ഷാമോന്‍ അറിയിച്ചു. ഗ്യാസ് ഏജന്‍സികളുടെ നിയമലംഘനങ്ങള്‍ അറിയിക്കണമെന്നും ലീഗല്‍ മെട്രോളജി അറിയിച്ചു.

ഗ്യാസ് ഏജന്‍സികളില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസിന്റെ തൂക്കം നോക്കി ഉറപ്പുവരുത്തുവാന്‍ ത്രാസ് സൂക്ഷിക്കണം. ത്രാസിന്റെ ലീഗല്‍ മെട്രോളജി സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ കാണത്തക്കവിധം വ്യക്തമായി സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസിന്റെ തൂക്കം നോക്കി ബോധ്യപ്പെടാന്‍ ഒരു ത്രാസും അതിന്റെ സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കണം. തൂക്ക വ്യത്യാസമുള്ള സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടില്ല

ഗ്യാസ് ഏജന്‍സിയുടെ 5 കിലോമീറ്റര്‍ പരിധിയില്‍ വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് ഡെലിവറി ചാര്‍ജ്ജ് വാങ്ങാന്‍ പാടില്ല. കൂടാതെ അഞ്ച് കിലോമീറ്റര്‍ പരിധി കഴിഞ്ഞ് വിതരണം നടത്തുന്ന സിലിണ്ടറുകള്‍ക്ക് ഡെലിവറി ചാര്‍ജ് ബില്ലില്‍ രേഖപ്പെടുത്തി വേണം വാങ്ങാന്‍, തുടങ്ങിയ കാര്യങ്ങള്‍ ഏജന്‍സികള്‍ ലംഘിച്ചാല്‍ അറിയിക്കണെന്നാണ് ദക്ഷിണ മേഖല ജോയിന്റ് കണ്‍ട്രോളറുടെ നിര്‍ദേശം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only