Nov 3, 2023

ഇനി ഞാന്‍ എന്ത് ചെയ്യും സാറെ?..’ നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയുമായി എംവിഡി.


സ്വന്തം വാഹനം വില്‍ക്കുന്നവര്‍ ആ സമയത്ത് തന്നെ സമീപത്തെ ആര്‍ടി ഓഫീസില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്.വാഹനം വിറ്റെങ്കിലും അത് വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇ-ചെല്ലാന്‍ തന്റെ പേരില്‍ വരുന്നുയെന്ന പരാതികള്‍ തുടരെ ഉയര്‍ന്ന സാഹചര്യത്തിലാണ് എംവിഡി ഇക്കാര്യം ആവര്‍ത്തിച്ചത്. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടണം അല്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ട് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും എംവിഡി അറിയിച്ചു. വാഹനം വാങ്ങിയ വ്യക്തിയെ അറിയില്ലെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മാര്‍ഗവും എംവിഡി പറയുന്നുണ്ട്.

എംവിഡിയുടെ കുറിപ്പ്: _ചോദ്യം._ എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇ -ചെല്ലാന്‍ മൊത്തം എന്റെ പേരില്‍ വരുന്നു? എന്ത് ചെയ്യും സാറേ?
_ഉത്തരം._ 1. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കാന്‍ ആവശ്യപ്പെടുക.*
*2. പോലീസില്‍ പരാതിപ്പെടുക.*
*3. വക്കീല്‍ നോട്ടിസ് അയക്കുക.*
*4.അതിനു ശേഷം ആര്‍ ടി ഓഫീസില്‍ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക.*
*5. കേസുമായി മുന്നോട്ടു പോകുക.*

*_ചോദ്യം._ വാഹനം വാങ്ങിയവരെ അറിയില്ല, പക്ഷേ ഇ-ചെല്ലാന്‍ നമ്മുടെ പേരില്‍ വരുന്നു.*
*_ഉത്തരം._ 1. ഇ-ചെല്ലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ടി നിര്‍ത്തിച്ചു എഴുതിയതാണെങ്കില്‍ ഓടിച്ച ആളുടെ ഫോണ്‍ നമ്ബര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും അതുവഴി നിലവില്‍ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം.*
*2. RTO ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആള്‍ ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ? എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോണ്‍ടാക്‌ട് ഫോണ്‍ നമ്ബര്‍ വാങ്ങാം.*
*3. പോലിസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കുക.*
*4. മേല്‍ വിവരം RTO ഓഫീസില്‍ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.*
*പരിവാഹന്‍ സൈറ്റില്‍ താങ്കളുടെ ഫോണ്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകന്‍ ആ വാഹനം പരിശോധിക്കുന്നു എങ്കില്‍ മേല്‍ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതില്‍ പറഞ്ഞ നമ്ബറില്‍ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക. അല്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താന്‍ ശ്രമിക്കുക. മേല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്ബോള്‍ തന്നെ വില്‍ക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ ഞഠ ഓഫീസില്‍ ഓണ്‍ലൈന്‍ ആയി ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കുക. രേഖകള്‍ അവിടെ ഏല്‍പ്പിക്കുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only