കൂടരഞ്ഞി : നവമ്പർ 9, 13, 14, 15 തിയതികളിൽ കൂടരഞ്ഞി സെന്റ് സബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മുക്കം ഉപജില്ല കലാമേള വിജയിപ്പിക്കുന്നതായി സജ്ജീകരിച്ച വെൽഫയർ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ ആദർശ് ജോസഫ് നിർവഹിച്ചു.
കലാമേള ട്രഷററും മുക്കം എ.ഇ. ഒയുമായ ടി ദീപ്തി അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി കൗൺസിലറും വെൽഫയർ കമ്മറ്റി ചെയർമാനുമായ ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സീന ബിജു, ഹെഡ്മാസ്റ്റർ സജി ജോൺ ,ജോസഫ് ദേവസ്യ പുല്ലാട്ട് , കൂടരഞ്ഞി ഹെൽത്ത് ഇൻസ് പെക്ടർ രാജീവൻ സി, ജെ.എച്ച് ഐ സന്ദീപ്, അഹ്‌മദ് നസീഫ്, ജെ ആർസി കൗൺസിലർമാരായ ജിഷ എം മാത്യു. , ശാന്തി ഹോസ്പിറ്റൽ നേഴ്സിംഗ് അഡ്മിൻ ബേസിൽ, ജെ ആർ സി കൗൺസിലർമാരായ ജിഷ എം മാത്യു,ലംസി ആന്റണി, കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ടി .കെ ജുമാൻ, സിയാഹുൽ ഹഖ് എന്നിവർ ആശംസകൾ നേർന്നു.
വെൽഫയർ കമ്മറ്റി കൺവീനറും കെ.എസ്.ടി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി. അബ്ദുറഹിമാൻ സ്വാഗതവും ജോയിന്റ് കൺവീനറും കെ.എസ്.ടി.എം മുക്കം ഉപജില്ല പ്രസിഡന്റുമായ കെ.പി.മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: മുക്കം ഉപജില്ല കലാമേള വെൽഫെയർ കമ്മറ്റി ഓഫീസ് ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ ആദർശ് ജോസഫ് നിർവ്വഹിക്കുന്നു
Post a Comment