Nov 10, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്ത് പട്ടികജാതി - ജനറൽ വിഭാഗത്തിന് പോത്തിൻകുട്ടികളെ വിതരണം ചെയ്തു.


മുക്കം. കാരശ്ശേരി പഞ്ചായത്തിലെ 96 കുടുംബങ്ങൾക്കാണ് പോത്തിൻ കുട്ടികളെ  വിതരണം ചെയ്യുന്നത്. ജനകീയാസൂത്രണം 2023 - 24 വാർഷിക പദ്ധതിയിൽ 8 ലക്ഷത്തി നാൽപ്പതിനായിരം രൂപ  ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജനറൽ ഗുണഭോക്താവിൽ നിന്നും 8000 രൂപയും പട്ടികജാതി ഗുണഭോക്താവിൽ നിന്നും 4000 രൂപയും ഗുണഭോക്തൃ വിഹിതമായി ഈടാക്കി. 16000 രൂപയുടെ പോത്തിൻ കുട്ടിയെയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് . ഒരെണ്ണത്തിന് 1150 രൂപ വീതം ഗുണഭോക്താക്കൾ പ്രീമിയം അടച്ച് 96 പോത്തിൻ കുട്ടികളെയും ഇൻഷൂറൻസ് ചെയ്താണ് നൽകുന്നത്. ഒരു വർഷം  കാലാവധിയിലാണ് ഇൻഷുറൻസ് റജിസ്ട്രേഷൻ . ഇക്കാലയളവിൽ പോത്തുകുട്ടിക്ക് ജീവഹാനി സംഭവിച്ചാൽ മതിയായ രേഖകൾ സമർപ്പിക്കുന്ന മുറക്ക് 16000 രൂപ ഗുണഭോക്താക്കൾക്ക് തിരിച്ച് ലഭിക്കും.  വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര  സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട്  , കൃഷ്ണദാസ്, പി.കെ ഷംസുദ്ദീൻ, അബ്ദു കുവ്വപ്പാറ, ഫൈസൽ എം പി, ഒ വേലായുധൻ മാസ്റ്റർഎന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only