Dec 7, 2023

വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു


കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ഭവന നിർമ്മാണ പദ്ധതികൾക്കും, കാർഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹനത്തിനും, ക്ഷീര മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ആയുള്ള വിവിധങ്ങളായ പരിപാടികൾക്കും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന് ആവശ്യമായ പദ്ധതി നിർദ്ദേശങ്ങളും ഗ്രാമീണ ടൂറിസം പ്രോത്സാഹനവും, വന്യജീവി അക്രമങ്ങളിൽ നിന്നും കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സോളാർ പെൻസിങ് അടക്കമുള്ള സമഗ്ര വികസന കാഴ്ചപ്പാടോടുകൂടിയുള്ള നിർദ്ദേശങ്ങളാണ് വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും ഉരുതിരിഞ്ഞു വന്നിട്ടുള്ളത്.

വർക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ഭരണസമിതിയുടെ അംഗീകാരത്തോടുകൂടി ഒമ്പതാം തീയതി മുതൽ പതിനേഴാം തീയതി വരെ നടക്കുന്ന ഗ്രാമസഭായോഗങ്ങൾ ചർച്ച ചെയ്തു ഡിസംബർ അവസാനത്തോടുകൂടി വികസന സെമിനാറിൽ വരുന്ന സാമ്പത്തിക വർഷത്തെ ആവശ്യമായ പദ്ധതി പൂർത്തീകരിക്കാനാണ് ഭരണസമിതി ലക്ഷ്യം വെക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാൻഡിങ് ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ബിന്ദു ജോർജ്, സെക്രട്ടറി സീനത്ത് കെ, സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയടത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി ഡി ജോസഫ്, അന്നക്കുട്ടി ദേവസ്യ, ആനി ജോൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

14 വർക്കിംഗ് ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് വിവിധ വിഷയ മേഖലകളിലെ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ കുറിച്ച് ചർച്ച ചെയ്യുകയും വർക്കിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും നേതൃത്വത്തിൽ പ്രസന്റേഷൻ നടത്തി തുടർന്ന് നടപടികൾക്കായി സമർപ്പിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only