കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി 'മൾട്ടീ പർപ്പസ് ലിക്യുഡ്,ചവിട്ടി നിർമ്മാണം' എന്നീ പരിപാടികൾ നടത്തി.
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ,മൾട്ടീ പർപ്പസ് ലായനി ഉപയോഗിച്ച് ഗുണമേന്മയുള്ള ഹാൻഡ് വാഷ്,ക്ലിനിംഗ് - വാഷിംഗ് സൊലൂഷൻ എന്നിവ തയ്യാറാക്കി.വീട്ടിൽ നിന്ന് കൊണ്ടുവന്നതായ പഴയതുണികളും,മറ്റുല്പന്നങ്ങളും ചേർത്ത് വെച്ച് വിവിധ വർണ്ണങ്ങളുള്ള ചവിട്ടികൾ നിർമ്മിച്ചു.സ്‌കൗട്ട് ഡിസ്ട്രിക്ട് കമ്മീഷണർ ശ്രീ. വി.ഡി.സേവ്യർ,ഗൈഡ് ട്രയിനിംഗ് കമ്മീഷണർ ശ്രീമതി.ത്രേസ്യാമ തോമസ്,വാർഡ് മെമ്പർ ശ്രീ.വാസുദേവൻ മാസ്റ്റർ,പ്രിൻസിപ്പാൾ ശ്രീ.വിൽസൺ ജോർജ്,പി.ടി.എ പ്രസിഡൻ്റ് ശ്രീ.ഷിജോ സ്കറിയ എന്നിവർക്ക് മൾട്ടീ പർപ്പസ് ലായനി,വർണ്ണ ചവിട്ടികൾ തുടങ്ങിയവ പട്രോൾ ലീഡേഴ്സ് നൽകിക്കൊണ്ട് വിതരണോത്ഘാടനം നിർവ്വഹിച്ചു.
ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,സ്കൗട്ട് അഖിൽ ജോണി,ചന്ദ്രു പ്രഭു,ഗൈഡ് ലിയ മരിയ ബിജു,സന ഫാത്തിമ എന്നിവർ സ്വയംതൊഴിൽ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment