Dec 7, 2023

ബാലാതിക്രമങ്ങൾക്കെതിരെ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ബോധവൽക്കരണവും സെമിനാറും നടത്തി


കൂടരഞ്ഞി : തിരുവമ്പാടി അൽഫോൻസ കോളേജിലെ മനഃശാസ്ത്ര വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസും സെമിനാറും നടത്തി. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും, അവയിൽ നിന്ന് സംരക്ഷണം നേടാനുള്ള മാർഗങ്ങളെ ക്കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചു.

'ഗുഡ് ടച്ച് ആന്റ് ബാഡ് ടച്ച്‌ ' ആസ്പദമാക്കിയാണ് ക്ലാസും സെമിനാറും സംഘടിപ്പിച്ചത്.

ബോധവൽക്കരണത്തിന് സഹായകമായ ചിത്രങ്ങൾ, വീഡിയോകൾ, ഗെയിമുകൾ മുഖേന അതിക്രമങ്ങൾ കുട്ടിയിലും ഒപ്പം സമൂഹത്തിലും സൃഷ്ടിക്കുന്ന ഭവിഷ്യത്തുകൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. അൽഫോൻസാ കോളേജിലെ അധ്യാപിക അനുവിന്ദ എം.കെ, മനഃശാസ്ത്രവിഭാഗം വിദ്യാർത്ഥികളായ അനുമോൾ ജോസ്, ദേവ് താര രഞ്ജിത്ത്, സാവൻ ലൂയി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രധാനധ്യാപകരായ ജെസി കെ.യു , ജിബിൻ പോൾ, അധ്യാപകരായ ബൈജു എമ്മാനുവൽ, ബിൻസ്. പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only