ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പ്രധാനംചെയ്ത തിരുപ്പിറവിയുടെ അനുസ്മരണം 'എസെട്രല 2023' മഞ്ഞുവയൽ വിമല യു. പി.സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് കറുകമാലിൽ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ആൻസി തോമസ്, PTA പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ, അധ്യാപക പ്രതിനിധി സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്കായി കരോൾ ഗാനം, ക്രിസ്മസ് കാർഡ് നിർമ്മാണം, നക്ഷത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങളും, മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു.കേക്ക് മുറിച്ച് പങ്കുവെക്കുകയും പരസ്പരം ആശംസകൾ കൈമാറുകയും ചെയ്തു.
കുട്ടിപ്പാപ്പാമാരുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് അവതരിപ്പിച്ച 'എസെട്രല 2023' ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകി.
Post a Comment