Dec 11, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്ത്ന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളെ കുടുംബാംഗങ്ങളൊത്ത് ഉല്ലാസയാത്ര സംഘടിപ്പിച്ചു.


മുക്കം : കാരശ്ശേരി പാലിയേറ്റീവ് കുടുംബാംഗങ്ങളുടെ സന്തോഷം മനസ്സ് നിറച്ച ഉല്ലാസ് യാത്രയായിരുന്നു.കളിച്ചം ചിരിച്ചും പാടിയും കാരശ്ശേരിയിലെ പാലിയേറ്റീവ് രോഗികളുടെ ഒത്തുചേരൽ അക്ഷരാർത്ഥത്തിൽ മനസ്സിന് ഏറെ സന്തോഷം നൽകുന്നതായിരുന്നു.
ജീവിതത്തിൻറെ ഏറിയ പങ്കും വീടിനും കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ടവർ ഇന്ന് ജീവിതത്തിൻറെ സായന്തനത്തിലാണ്.ആവുന്ന കാലത്ത് അധ്വാനത്തിനിടയിലും കളിച്ചും ചിരിച്ചും തമാശ പറഞ്ഞ് നടന്നവർ ,മറ്റുള്ളവരെ രസിപ്പിച്ചവർ .വീടും കുടുംബവും ഇന്നുണ്ടെങ്കിലും മനസ്സ് തുറന്ന് കുശലം പറയാനും ആഹ്ലാദിക്കാനും സാഹചര്യമില്ലാത്തവർ.പലരും പുറംലോകം തന്നെ അന്യായമായവർ.അവർക്കൊക്കെ ജീവിതത്തിൻറെ ഈ സായാഹ്നകാലത്ത് വീണു കിട്ടിയ അവസരമായി കാരശ്ശേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പാലിയേറ്റീവ് രോഗികളുടെ ഉല്ലാസയാത്ര . ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലിയേറ്റീവ് രോഗി ഉല്ലാസയാത്ര ഒരുക്കിയത്.ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ഉല്ലാസയാത്ര അവർ കളിച്ചും ചിരിച്ചും പാട്ടുപാടിയും ആഘോഷിക്കുകയായിരുന്നു.നിലമ്പൂർ തേക്ക് മ്യൂസിയം,കനോലി പ്ലോട്ട് എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര പോയത്.രണ്ട് ബസ്സുകളിലായി 120 ഓളം പേർ പങ്കെടുത്തു. പാലിയേറ്റീവ് രോഗികളോടൊപ്പം  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ , ശാന്ത ദേവി മൂത്തേടത്ത്, ജിജി ത സുരേഷ് ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് തച്ചാമ്പത്ത് മെഡിക്കൽ ഓഫീസർ ഡോ: മനോജ് പാലിയേറ്റീവ് സിസ്റ്റർ സുബൈദ ആശ വർക്കർമാർ എൻ കെ അൻവർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only