കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തെക്കുംകുറ്റി മരഞ്ചാട്ടി റോഡിൽ ഫാത്തിമ മാതാ എ ൽപി സ്കൂളിന് സമീപം ഇന്നലെ രാത്രിയാണ് ഹോട്ടൽ മാലിന്യം വ്യാപകമായി തള്ളിയത് ഈ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ചാക്കുകേട്ടിലാക്കി മാലിന്യം തള്ളുകയായിരുന്നു ഒരാഴ്ച മുമ്പും ഇതേ അനുഭവം ഇവിടെ ഉണ്ടായതാണ് ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന പ്രസ്തുത മാലിന്യം ചാക്കുകൾ കുടഞ്ഞിട്ട് പരിശോധിച്ച നാട്ടുകാർ അതിനിടയിൽ നിന്നും ഉടമയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ കണ്ടെത്തുകയായിരുന്നു ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോൾ കൊടിയത്തൂർ കോട്ടമ്മൽ ഉള്ള പാരഡൈസ് എന്ന ഹോട്ടലിൽ നിന്നും ഉള്ള മാലിന്യങ്ങൾ ആണ് ഇത് എന്ന് തിരിച്ചറിയുകയും ഗ്രാമപഞ്ചായത്ത് മെമ്പറുടെയും സുകൃതം കമ്മ്യൂണിക്കേഷൻസിന്റെയും പ്രവർത്തകർ ഇവരെ വിളിച്ചു വരുത്തി പോലീസിന്റെയും ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് സുരേഷിന്റെയും സാന്നിധ്യത്തിൽ ഇവരെ കൊണ്ട് തന്നെ വാഹനത്തിൽ കയറ്റി തിരിച്ചയക്കുകയായിരുന്നു ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും മുക്കം പോലീസും കേസെടുത്തു തുടർനടപടി സ്വീകരിച്ചു വരുന്നു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജിത സുരേഷ്, മെമ്പർമാരായ കെശിവദാസൻ, കെ പി ഷാജി കെ കെ നൗഷാദ് എന്നിവരും സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി
മണി കുറപ്പൊയിൽ, സെയ്തലവി, സന്ദീപ്, ജിനീഷ് കൂറപ്പുയിൽ, രൂപേഷ്, സനോജ്, വിപിൻ, സുരേഷ് പുളിയപ്പറ്റ, രാകേഷ്,കണ്ണൻ തൊണ്ണത്ത്, ലിനീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയ വരെ കണ്ടെത്തിയത് രാവിലെ മുതൽ ആത്മാർത്ഥമായി പ്രവർത്തിച്ച ഇവരെ ഏഴാം വാർഡ് ഗ്രാമസഭ അഭിനന്ദിച്ചു
Post a Comment