ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് മെഗാ കേക്ക് നിർമിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കാരശ്ശരി എച്ച്.എൻ.സി.കെ.എം.എയുപി സ്കൂളിലാണ് പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ സ്നേഹവിരുന്നൊരുക്കിയത്.
കലുഷിതമായ ലോക രാഷ്ട്രീയ അന്തരീക്ഷത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കുട്ടികൾക്ക് പകർന്നു നൽകുന്നതിനാണ് ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ചത്.
പി ടി എ പ്രസിഡണ്ട് ടി. മധുസൂദനൻ , ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
ഉപജില്ല , ജില്ല കലാ കായിക മത്സരങ്ങളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
പി ടി എ വൈസ് പ്രസിഡണ്ട് പി.രജീഷ്, എം പി ടി എ പ്രസിഡണ്ട് സർബിന, ജംഷിദ, സ്റ്റാഫ് സെക്രട്ടറി ഷാഹിർ പി.യു, ഷമീം യുകെ, അർച്ചന .കെ, ഖദീജ നസിയ, ആത്മ ജിത , നേതൃത്വം നൽകി.
അബൂബക്കർ ടി പി സ്വാഗതവും നൗഷാദ് വി എൻ നന്ദിയും പറഞ്ഞു.
Post a Comment