കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബാഹ് അന്തരിച്ചു. 86 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2020 സെപ്തംബർ 29-നാണ് കുവൈറ്റിന്റെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതൽ കിരീടാവകാശിയായിരുന്നു. 2003 ഒക്ടോബർ 16ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി. 2003 ജൂലൈ 13നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്. 1994 ഒക്ടോബർ 16ന് ഡെപ്യൂട്ടി നാഷണൽ ഗാർഡ് കമാൻഡറായി സേവനമനുഷ്ഠിച്ചു. 1991 ഏപ്രിൽ 2ന് സാമൂഹികതൊഴിൽ മന്ത്രിയായി. 1988 ജനുവരി 26 ന് പ്രതിരോധ മന്ത്രിയായിരുന്നു. 1978 മാർച്ച് 19 ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ട്‌ഫോളിയോയുടെ ചുമതല അദ്ദേഹം വഹിച്ചു. 1962 ഫെബ്രുവരി 12ന് ഹവല്ലി ഗവർണറേറ്റിന്റെ ഗവർണറായും പ്രവർത്തിച്ചു. 1937 ജൂൺ 25നാണ് ജനിച്ചത്. കഴിഞ്ഞ മാസമാണ് അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു
Post a Comment