വൈത്തിരി: തളിപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്.
മീനങ്ങാടിയിൽ ചടങ്ങിൽ പങ്കെടുത്ത് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ബൊളേനോ കാറും, മുക്കം ചെറുവാടി സ്വദേശികളുടെ ഫോർ ച്യൂണർ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ പത്തുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, രക്ഷാപ്രവർത്തനത്തിന് ഇടെ പരുക്കേറ്റ ഒരാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Post a Comment