മുക്കം കടവ് പാലത്തിന് സമീപം കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച എസ് കെ സ്മൃതി കേന്ദ്രത്തിനോട് ചേർന്നുള്ള മുളം ചോലയിലാണ് ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏറുമാടം നിർമ്മിച്ചത്.
പഴയകാലത്ത് കർഷകർ വന്യജീവി അക്രമങ്ങളിൽ നിന്നും രക്ഷപ്പെടാനും കൃഷി നശിപ്പിക്കാൻ എത്തുന്ന വന്യജീവികളെ ആട്ടി ഓടിക്കാനും എല്ലാം സുരക്ഷിതമായി നിൽക്കാനായി നിർമ്മിച്ചിരുന്ന ഏറുമാടത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക . ഇരു പുഴകളുടെയും തീരത്തായി സ്ഥിതി ചെയ്യുന്നതും പ്രകൃതിയാൽ മനോഹരമായതുമായ മുളച്ചോലയിൽ നിത്യേന എത്തുന്ന നിരവധി ആളുകൾക്ക് വിശ്രമിക്കാൻ വേണ്ടിയുമാണ് ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏറുമാടം നിർമ്മിച്ചത് .
ബഹുസ്വരം അംഗങ്ങളായ ബാബു മാസ്റ്റർ,കരീം വെളുത്തോടത്ത് ,സലാം കാരമൂല, ജി എൻ ആസാദ് , മുസ്തഫ ചേറി , എൻ. മുഹമ്മദ് കുട്ടി മാസ്റ്റർ, വിരാൻകുട്ടി മാസ്റ്റർ ,എൻ അബ്ദുൽ സത്താർ ,ഷാഫി മാസ്റ്റർ ,മുഹമ്മദ് ഇല്ലകണ്ടി തുടങ്ങിയവയുടെ നേതൃത്വത്തിൽ നാല് ദിവസത്തോളം എടുത്താണ്
ഏറുമാടം നിർമ്മിച്ചത്.
ഏറുമാടത്തിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട് ,സലാം തേക്കുംകുറ്റി,ഡോക്ടർ മനോജ് , മുക്കം സലീം ,കെ അബ്ദുൽസലാം തുടങ്ങിയവർ പങ്കെടുത്തു.
Post a Comment