മുക്കം നഗരത്തിലെയും പരിസരത്തെയും ശുദ്ധജല പ്രശ്നത്തിന് പരിഹാരം തേടി നിരാഹാര സമരത്തിനൊരുങ്ങി വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ഇന്ന് നിരാഹാര സമരം നടത്തുന്നത്.
ജലഅതോറിറ്റിയുടെ അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിരേയാണ് സമരമെന്ന് കെവിവിഇഎസ് മുക്കം യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.
രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചു വരെ മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന നിരാഹാര സമരം കെവിവിഇഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്‍റ് പി. അലി അക്ബര്‍, ജനറല്‍ സെക്രട്ടറി അനീസുദ്ധീൻ, ട്രഷറര്‍ ഡിറ്റോ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം.
Post a Comment