Jan 12, 2024

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു


മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024 25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുകൊണ്ട് വികസന സെമിനാർ സംഘടിപ്പിച്ചു

ഇതോടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ കാരശ്ശേരിയിൽ അന്തിമ ഘട്ടത്തിലായി.ആസൂത്രണ സമിതി യോഗം,വർക്കിംഗ്‌ ഗ്രൂപ്പ്‌,പതിനെട്ട് വാർഡുകളിലും ഗ്രാമസഭകൾ,വയോജന ഗ്രാമസഭ,ഭിന്നശേഷി ഗ്രാമസഭ. സ്ത്രീകളുടെയും കുട്ടികളുടെയും ഗ്രാമസഭ,പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ടം തുടങ്ങിയവ ഇതിനകം പൂർത്തീകരിച്ചു.

വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്കൊടുവിൽ സെമിനാറിലവതരിപ്പിച്ച കരട്‌ പദ്ധതിരേഖ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമമാക്കും വിവിധ സംഘടനാ ഭാരവാഹികൾ,നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.
 നോർത്തുകാരശ്ശേരി ഹൈവേ റസിഡൻസി  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ  പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ സത്യൻ മുണ്ടയിൽ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി അഷ്റഫ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളായിട്ടുള്ള സമാൻ ചാലൂളി. യൂനുസ് മാസ്റ്റർ. ജാഫർ മാസ്റ്റർ. മോയി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായകെപി ഷാജി. വിപി സ്മിത .കുഞ്ഞാലി മമ്പാട്ട്. അഷ്‌റഫ്‌ തച്ചാറമ്പ്. ഷാഹിന ടീച്ചർ. ആമിന എടത്തിൽ. എം ആർ സുകുമാരൻ.റുക്കിയ റഹീം. സുനിത രാജൻ.ഇപി അജിത്ത് ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, തുടങ്ങിയവർ വികസന സെമിനാറിൽ  പങ്കെടുത്തു. കാർഷിക മേഖലക്കും. ആരോഗ്യ മേഖലക്കും. പാർപ്പിട മേഖലക്കും.ക്ഷീര മേഖലക്കും വിദ്യാഭ്യാസമേഖലക്കും. ഭിന്നശേഷിക്കാർക്കും. പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും.യുവാക്കൾക്കും. സ്ത്രീകൾക്കും കുട്ടികൾക്കും. വയോജനങ്ങൾക്കും പദ്ധതിയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only