Jan 9, 2024

പോലീസ് മര്‍ദിച്ച്‌ കാലൊടിച്ച സൈനികനെ പട്ടാളം ബലമായി ഏറ്റെടുത്തു; സൈനികന്‍റെ ശരീരം നിറയെ ക്ഷതങ്ങള്‍.


പോലീസ് മര്‍ദനമേറ്റ് കാലൊടിഞ്ഞ് കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനികനെ പട്ടാളം ഏറ്റെടുത്തു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍നിന്ന് കണ്ണൂരിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. പോലീസും സൈന്യവും തമ്മിലുള്ള ബലാബലത്തിനൊടുവിലാണ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത സൈനികന്‍ വയനാട് പുല്‍പ്പള്ളി വാടാനക്കവല പഴംപ്ലാത്ത് കെ.എസ്. അജിത്തിനെ സൈന്യം കൊണ്ടുപോയത്. സര്‍വ സന്നാഹങ്ങളുമായി എത്തിയായിരുന്നു സൈന്യത്തിന്‍റെ നടപടി.


സൈനികനെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചതിനടക്കം കേസ് എടുത്തിരുന്നു. അറസ്റ്റ് ചെയ്ത വിവരം പോലീസ് സൈന്യത്തെ അറിയിച്ചിരുന്നില്ല. ചികിത്സ സൈനിക ആശുപത്രിയിലേക്കു മാറ്റണമെന്ന് സൈന്യം പോലീസിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് വഴങ്ങിയില്ല.

ഇതോടെയാണ് സൈനികര്‍ ആംബുലന്‍സുമായി സര്‍വ സന്നാഹത്തോടെ മെഡിക്കല്‍ ‍കോളജ് ആശുപത്രിയില്‍ എത്തിയത്. സൈന്യം ഇദ്ദേഹത്തിന്‍റെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോകുകയായിരുന്നു. മകനെ പോലീസ് മര്‍ദിച്ചുവെന്ന അമ്മയുെടെ പരാതിയില്‍ കേസ് എടുപ്പിച്ചശേഷമായിരുന്നു നടപടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only