Jan 31, 2024

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യാപേക്ഷ തള്ളി


കൊച്ചി:കൂടത്തായി കൊലപാതക പരമ്പരയിൽപെട്ട 2 കേസിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ്, ഭർതൃപിതാവ് ടോം തോമസ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായിരുന്നു ജാമ്യാപേക്ഷ. ജാമ്യം അനുവദിച്ചാൽ നീതി അട്ടിമറിക്കപ്പെടുമെന്ന് ജസ്റ്റിസ് സി. എസ്. ഡയസ് വ്യക്തമാക്കി.
കുടുംബസ്വത്ത് സ്വന്തമാക്കാൻ കുടുംബാംഗങ്ങളെ സയ നൈഡ് നൽകി കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂ ഷൻ കേസ്. പ്രതി നിരപരാധിയാണെന്നും സംഭവങ്ങൾ നടന്നിട്ട് ഒരു ദശാബ്ദ‌ത്തിലേറെയാ യെന്നും അന്വേഷണം പൂർത്തിയായ നിലയ്ക്ക് ഇനിയും തടവിൽ വ‌യ്ക്കേണ്ട സാഹചര്യമില്ലെന്നും ഹർജിഭാഗം അഭിഭാഷ കൻ വാദിച്ചു.
എന്നാൽ 6 പേരെ വിഷം കൊടുത്തു കൊലപ്പെടുത്തിയതിൻ്റെ പേരിലുള്ള 6 കേസുകളിൽ റിപ്പോർട്ട് നൽകിയെന്നും വിചാരണ നടപടികൾ മുന്നേറുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. രേഖാമൂലം
ഒരു കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സു പ്രീംകോടതി അതു സ്‌റ്റേ ചെയ്‌തുവെന്ന് അഡീ. പ്രോസി ക്യൂഷൻസ് ഡയറക്‌ടർ ജനറൽ വാദിച്ചു. ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാനും
ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും അറിയിച്ചു.
കുറ്റകൃത്യത്തിന്റെ സ്വഭാവവും മറ്റു സാഹചര്യങ്ങളും പരി ഗണിച്ച് ജാമ്യം അനുവദിക്കാനാ വില്ലെന്നു കോടതി വ്യക്ത‌മാക്കി. 6 പേരെ കൊലപ്പെടുത്തിയെന്ന ആരോപണത്തിന്റെ ഗൗ രവം, വിചാരണ മുന്നേറുന്ന സാഹചര്യം, സാക്ഷികളെ സ്വാ ധീനിക്കാനുള്ള സാധ്യത, ജാമ്യം അനുവദിച്ചാൽ അതു സമൂ ഹത്തിലുണ്ടാക്കുന്ന ആഘാതം ഇതെല്ലാം പരിഗണിക്കണം. ജുഡീഷ്യൽ കസ്‌റ്റഡിയിൽ വച്ച് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവെന്നും പ്രതിക്കെതിരെ ജനരോഷമുളളതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചതു കോടതി ചൂണ്ടിക്കാട്ടി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only