മുക്കം:എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനും നെല്ലിക്കാപ്പറമ്പിനുമിടയിലുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ ഒരു മരണം. വലിയ പറമ്പിൽ രാത്രി 8 മണിയോടെയുണ്ടായ അപകടത്തിൽ മണാശ്ശേരി സ്വദേശി ബാബുവാണ് മരിച്ചത്. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സർക്കാർ പറമ്പ് ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കുമായി ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. മറ്റേ ബൈക്കിലുണ്ടായിരുന്ന ഭാര്യക്കും ഭർത്താവിനും പറ്റിയ പരിക്ക് സാരമില്ലെന്നാണ് അറിവ്.
Post a Comment