Jan 3, 2024

കോടഞ്ചേരിയിൽ കൃഷി നശിപ്പിച്ചിരുന്ന നാല് കാട്ടുപന്നികളെ പിടികൂടി


കോടഞ്ചേരി:കാട്ടുപന്നികളെ പിടിക്കാൻ വീണ്ടും തെലങ്കാന ഷൂട്ടർമാർ വീണ്ടും

കോടഞ്ചേരിയിൽ എത്തിച്ചേർന്നു.കാട്ടുപന്നിശല്യത്താൽ കൃഷി പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിന് കോടഞ്ചേരി പഞ്ചായത്ത് കാട്ടുപന്നി ജനകീയപ്രതി രോധയജ്ഞവുമായി വീണ്ടും രംഗത്ത്.

കഴിഞ്ഞവർഷം നട ത്തിയപോലെ തെലങ്കാനയിൽ നിന്നുള്ള വിദഗ്‌ധ ഷൂട്ടർമാരുടെ സംഘം ശല്യക്കാരായ കാട്ടു പന്നികളെ പിടിക്കാൻ സ്ഥലത്തെത്തി.

നവാബ് ഷഫാത്ത് അലി ഖാൻ, പെർവാർ സാന്താജി എന്നിവർ അടങ്ങിയ സംഘമാണ് കോടഞ്ചേരിയിൽ എത്തിയത്.ആദ്യത്തെ ദിവസം തന്നെ കൃഷി നശിപ്പിക്കുന്ന നാല് കാട്ടുപന്നികളെ പിടികൂടാൻ കഴിഞ്ഞു.

 ഇനി രണ്ടു ദിവസം കൂടി ഇവർ മേഖല യിലുണ്ടാകും. അഞ്ചംഗസംഘ ത്തോടൊപ്പം പ്രാദേശിക ഷൂട്ടർമാരയ തങ്കച്ചൻ മൈക്കാവ് , വിൽസൺ ഇടക്കര , സെബാസ്റ്റൻ തെച്ചപ്പാറ , ബബു ജോൺ , റോയ് തുടങ്ങിയ എട്ടംഗസംഘവും വിവിധ പ്രദേശങ്ങളിലെ തിരച്ചിലിന് നേത്യത്വം നൽകി.

 പരിശീലനം ലഭിച്ച നായകളെയും കാട്ടുപന്നി വേട്ടയ്ക്ക് ഉപയോഗിക്കാൻ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ എത്തിയ തെ ലങ്കാനസംഘം കൃഷി നശിപ്പിക്കുന്ന പതിനൊന്ന് കാട്ടുപന്നികളെ വകവരുത്തി മടങ്ങി.
അത്യാധുനിക തോക്കും സെർച്ച് ലൈറ്റുകളോടും കൂടി എത്തുന്ന സംഘത്തിന് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ യജ്ഞത്തിൽ പങ്കാളികളാകാൻ സാധിക്കുന്നുണ്ട്.

 കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ
വകവരുത്തിയുള്ള ദീർഘകാല പരിചയവും ഇവർക്ക് മുതൽ കൂട്ടാണ്.

പരിശീലനം ലഭിച്ച നായകൾ 
പൊന്തക്കാടുകളിലും മറ്റും ഒളിച്ചുകഴിയുന്ന കാട്ടുപന്നികളെ മണംപിടിച്ചെത്തി കാട്ടിൽ നിന്ന് പുറത്തുചാടിക്കാൻ കഴിവുള്ളവരാണ്. പരി ശീലനം ലഭിച്ച നായകളുടെ കുറവാണ് കാട്ടുപന്നി പ്രതിരോ ധയജ്ഞം നേരിടുന്ന പ്രധാന വെല്ലുവിളി.

കോടഞ്ചേരി പഞ്ചായ ത്തിൽ ഇടവിട്ട് നടക്കുന്ന കാട്ടുപന്നി നിർമാർജനയജ്ഞ ത്തിൽ പരിശീലനം ലഭിച്ച
രണ്ട് നായകൾ ഒപ്പമുണ്ടായി
രുന്നു. ഇവയിലൊന്നിനെ കാ ട്ടുപന്നി കുത്തിക്കൊല്ലുകയും മറ്റൊന്ന് പരിക്കേറ്റ് കിടക്കുകയുമാണ്.
ഒന്നരവർഷത്തിനിടയിൽ ഇത്എട്ടാം തവണയാണ് ശല്യ ക്കാരായ കാട്ടുപന്നികളെ വക വരുത്താനുള്ള നടപടികൾക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്നത്.

 ലൈസൻസുള്ള ഷൂ ട്ടർമാരെ ഉപയോഗിച്ച് നിയമാനുസൃതമായാണ് ശല്യക്കാരായ കാട്ടുപന്നികളെ വകവരുത്തുന്നത്.
മേഖലയിൽ കൃഷി നശിപ്പിക്കു ന്ന ഒട്ടേറെ പന്നികളെ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ലൈ
സൻസുള്ള പ്രാദേശിക ഷൂട്ടർമാർ വകവരുത്തി. കാട്ടുപന്നികളുടെ പ്രജനനം കണക്കാക്കു മ്പോൾ കൊല്ലപ്പെടുന്ന പന്നികളുടെ എണ്ണം വളരെ കുറവാണ്. കാട്ടുപന്നിശല്യം നേരിടുന്ന കർ ഷകരുടെ കണക്ക് ഒരുവർഷം മുമ്പ് വാർഡ് മെമ്പർമാർ മുഖേന കോടഞ്ചേരി പഞ്ചായത്ത് ശേ ഖരിച്ചിരുന്നു.

പഞ്ചായത്തിലെ ആയിരത്തിലേറെ കർഷകരാണ് കാട്ടുപന്നി ശല്യം കൃഷിയിടത്തിലുണ്ടെന്ന് പഞ്ചായത്തിനെ അറിയിച്ചത്. ഇതിനെത്തുടർന്നാണ് ശല്യക്കാരായ കാട്ടുപന്നികളെ വകവരുത്തുന്നതിന് പഞ്ചായത്ത് അധി കൃതർ മുന്നിട്ടിറങ്ങിയത്. കാട്ടു പന്നിശല്യത്താൽ കപ്പക്കൃഷി ഉപേക്ഷിക്കപ്പെട്ടതോടെ പൊന്തക്കാടുകളായി മാറിയ കൃഷിയിടങ്ങളും വിലത്തകർച്ചയെത്തു ടർന്ന് ടാപ്പിങ് മുടങ്ങി കാടുപിടി ച്ചുകിടക്കുന്ന റബർത്തോട്ടങ്ങളും കാട്ടുപന്നികളുടെ വംശവർധനയ്ക്ക് കളമൊരുക്കുകയാണ്. 

കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങൾ വിവരം വാർഡ് മെമ്പറെ അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.

 പിടിക്കുടിയ കാട്ടുപന്നികളെ പ്രദേശവാസികളുടെ സഹകരണത്തോടെ ശാസ്ത്രിയമായി സംസ്കരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only