മുക്കം അർപ്പണ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാസന്ധ്യ വേറിട്ട അനുഭവമായി.
സാംസ്കാരിക വേദി രൂപീകരിച്ചതിനു ശേഷം നടക്കുന്ന രണ്ടാമത്തെ പരിപാടിയാണ് ഇത്.
മുക്കം സി ടി വി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹുസ്വരം ചെയർമാൻ സലാം കാരമൂല
ഉദ്ഘാടനം നിർവഹിച്ചു.
അർപ്പണ കലാസാംസ്കാരിക വേദി പ്രസിഡണ്ട് മുക്കം സലീം അധ്യക്ഷനായി.
കേരള യൂണിവേഴ്സിറ്റി എം എ വീണയിൽ റാങ്ക് നേടിയ
നാഷിത സലീമിന് അർപ്പണ കലാസാംസ്കാരിക വേദിയും
ശ്രീരാഗം ജ്വല്ലറിയും നൽകിയ
ഉപഹാരങ്ങൾ
മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് വിതരണം ചെയ്തു.എപി സലീൽ,പ്രദീപ് കുമാർ, ഷാജി ശ്രിരാഗം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്
അനിൽ ദാസ് കോഴിക്കോടിൻറെ ഗസൽ, കെ പി സ്നേഹയുടെ മോഹിനിയാട്ടം, നാഷിത സലീമിൻ്റെ വീണക്കച്ചേരി എന്നിവയും അരങ്ങേറി.
Post a Comment