Jan 20, 2024

ശുചിത്വമിഷന്റെ സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത് വി കെ എച്ച് എം ഒ യിലെ എൻ എസ് എസ് യൂണിറ്റ്


മുക്കം : മാലിന്യങ്ങൾ നിക്ഷേപിച്ചും കാട് മൂടിക്കിടന്നും കാൽ നട യാത്രക്കാർക്കും വഴി യാത്രക്കാർക്കും ഒരുപോലെ ദുസ്സാഹമായി മാറിയ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ റോഡരികിൽ വി കെ എച്ച് എം ഒ എൻ. എസ്. എസ്. വോളന്റീർമാർ സംസ്ഥാന ശുചിത്വ മിഷന്റെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി  ശുചീകരണവും പൂന്തോട്ട നിര്‍മ്മാണവും നടത്തി 


 വർഷങ്ങളായി ഉപയോഗ ശൂന്യവും വൃത്തിഹീനവുമായി മാറിയതും കുന്നമംഗലം - മുക്കം പാതയോരത്തെ അപകടാവസ്ഥയിലായ  വളവിലെ  കാടുമൂടിക്കിടക്കുന്ന   സ്ഥലമാണ് വിദ്യാർത്ഥികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ കൂട്ടമായുള്ള പരിശ്രമത്തിലൂടെ വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങളും, പൂച്ചെടികളും, ന്യൂ ജൻ മോഡലിൽ ഡെക്കറേഷനോട് കൂടിയ  വർണ്ണാഭമായി മാറ്റിയത് .

കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ സ്വാഗതം പറഞ്ഞ പരിപാടി  
 മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ വി മരക്കാർ മാഷ് അധ്യക്ഷത വഹിച്ചു.അജീഷ് ( പ്രതീക്ഷ സ്കൂൾ പ്യൂൺ ), വി കെ എച്ച് എം ഒ അധ്യാപക അനധ്യാപകരായ പ്രഭ, അശൂറ ,രബിത്ത്,മഞ്ജു, സാബിറ, എൻ എസ് എസ് വളന്റീയർസ് തുടങ്ങിയവർ പങ്കെടുത്തു .

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജിത ടിവി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only