Jan 10, 2024

വയനാട് തുരങ്കപാത വഴി കോഴിക്കോട് മൈസൂർ ഗ്രീൻഫീൽഡ് പാത വരുന്നു; പദ്ധതി പ്രഖ്യാപിച്ചത് നിധിൻ ഗഡ്കരി


ഭാരത്മാല പദ്ധതി യിൽ ഉൾപ്പെടുത്തി കോഴിക്കോട് മൈസൂർ ഗ്രീൻഫീൽഡ് 6 വരി പാത വരുന്നു.

 കോഴിക്കോട് - കുന്നമംഗലം - NIT - മുക്കം - തിരുവമ്പാടി - ആനക്കാംപൊയിൽ - മേപ്പാടി - മുട്ടിൽ - കേണിച്ചിറ - പുൽപ്പള്ളി - കബനിഗിരി - മൈസൂർ വഴിയാണ് എക്സ്പ്രസ് ഹൈവെ വരുന്നത്. 

2024 അവസാനത്തോടെ 45 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചു പണി തുടങ്ങാനാണ് പദ്ധതി. പണി കഴിയുന്നതോടെ കോഴിക്കോട് മൈസൂർ 4 മണിക്കൂർ കൊണ്ടും, ബാംഗ്ലൂർ 6 മണിക്കൂർ കൊണ്ടും എത്താനാകും.

 ഗ്രീൻഫീൽഡ് പാത ആദ്യം മലപ്പുറം - മൈസൂർ വഴിയും, പിന്നീട് കോഴിക്കോട് പേരാമ്പ്ര - മാനന്തവാടി - മൈസൂർ വഴിയും പ്ലാൻ ചെയ്തിരുന്നെങ്കിലും വയനാട് കോഴിക്കോട് അതിർത്തിലെയും, കർണാടകയിലെയും ഫോറസ്റ്റ് ക്ലിയറൻസ് തടസമായിരുന്നു. ഗോണികൂപ്പ വഴി സമയ നഷ്ടവുമായിരുന്നു.

പുതിയ തുരങ്കപാത വഴിയുള്ള നിർദിഷ്ട  ഗ്രീൻഫീൽഡ് പാതയിൽ കർണാടകത്തിൽ വനത്തിലൂടെ കടന്നു പോകുന്നില്ല.

 കൊങ്കൺ റെയിൽ കോർപറേഷൻ്റെ മേൽനോട്ടത്തിൽ കേരള സർക്കാരിന്റെ വയനാട് 4 വരി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി അനുമതി നൽകിയതുമാണ്. അതിനാൽ കൂടുതൽ പശ്ചിമഘട്ട വന ക്ലിയറൻസ് ലഭിക്കേണ്ടതുമില്ല. 

 പദ്ധതി പൂർത്തിയാകുന്നതോടു കൂടി നാഷണൽ ഹൈവെ 766 വഴിയുള്ള ദീർഘദൂര ഗതാഗതം വഴിയാകും, നിലവിലുള്ള താമരശ്ശേരി ചുരം ടൂറിസ്റ്റു ഡ്രൈവയി മാറാനും സാധ്യതയുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only