Jan 11, 2024

പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.


മുക്കം:കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 

മുക്കം കുമാരനെല്ലൂർ തടപ്പറമ്പ് കോളനിയിലുള്ള റോഡിൽ തടസ്സം ഉണ്ടാക്കി മതിൽ കെട്ടിയതുമായിബന്ധപ്പെട്ട് ലഭിച്ച പരാതി പ്രകാരം സെക്രട്ടറി തടസ്സം നീക്കാൻ ചെന്ന സമയത്ത് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെയും കൂടെയുള്ള മറ്റ് ഉദ്യോഗസ്ഥരെയും കോളനി നിവാസികളായ ഷംസു, യൂസഫ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചേർന്ന് തടഞ്ഞ് വെച്ച് ചീത്ത വിളിച്ച് ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിൽ മുക്കം പോലീസ് സ്ത്രീകളടക്കുള്ള പതിനഞ്ചോളം വ്യക്തികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കോളനി നിവാസികൾ കുറ്റക്കാരല്ലെന്ന് കണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്കോടതി വിട്ടയച്ചു.സംഭവം നടന്നത്‌ അന്നേ ദിവസം രാവിലെ 11 മണിക്കായിരുന്നു എന്നായിരുന്നു സെക്രട്ടറിയുടെ വാദം, എന്നാൽ പ്രതികളുടെ ഭാഗം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയ സെക്രട്ടറിയുടെ ദൈനംദിന ഡയറി പരിശോധിച്ചതിൽ പഞ്ചായത്ത് സെക്രട്ടറി 11.30 മണിക്കാണ് സംഭവസ്ഥലത്ത് എത്തിയത് എന്ന കാര്യം കോടതിക്ക് ബോധ്യപ്പെടുകയും പരാതിക്കാരനായ സെക്രട്ടറി 11 മണിക്ക് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് തെളിയുകയും ചെയ്തു . പ്രതികൾക്ക് വേണ്ടി അഡ്വ: അൻവർ സാദിഖ് കോടതിയിൽ ഹാജരായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only