കോടഞ്ചേരി : പുതുപ്പാടി പഞ്ചായത്ത്തല കായിക മേളയിൽ കണ്ണോത്ത് എൽ.പി & യു .പി സ്കൂളിന് മികച്ച വിജയം. കായിക മേളയുടെ മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം,എൽ.പി മിനി ബോയ്സ് ചാമ്പ്യൻഷിപ്പ്, എൽ.പി കിഡീസ് ബോയ്സ് ചാമ്പ്യൻഷിപ്പ്,എൽ.പി കിഡീസ് ബോയ്സ് വ്യക്തിഗത ചാമ്പ്യൻഷിപ്പ് എന്നിവ നേടി സ്കൂൾ മികച്ച വിജയം നേടി.
എൽ.പി കിഡീസ് ബോയ്സ് വിഭാഗത്തിൽ മൽസരിച്ച മുഹമ്മദ് നാഫിഹ് , മൽസരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
Post a Comment