Jan 28, 2024

കോഴിക്കോട് ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി


കോഴിക്കോട്: അരക്കിണര്‍ കേന്ദ്രീകരിച്ച് ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന മലപ്പുറം മൂച്ചിക്കല്‍ ചെരക്കുന്നത്ത് ഹൗസില്‍ രാഗേഷ് സി (35) നെ നാര്‍കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് എ. കെയുടെ നേത്യത്വത്തിലുള്ള മാറാട് പോലീസും ചേര്‍ന്ന് പിടികൂടി.


കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നും ബ്രൗണ്‍ ഷുഗറുമായിട്ട് വരുന്ന സമയത്താണ് പിടിയിലായത്. മാറാട് എസ്.ഐ അജിത്ത് എ.കെ നടത്തിയ പരിശോധനയില്‍ 60.650 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു.
പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ മൂന്നര ലക്ഷത്തോളം രൂപ വരും.

മറ്റ് ജില്ലകളില്‍ താമസിക്കുന്നവര്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വാടക വീട് എടുത്ത് ലഹരി വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തില്‍ അരക്കിണര്‍, മാത്തോട്ടം, ഭാഗങ്ങളില്‍ പോലീസ് സംഘം ആഴ്ചകളായി നിരീക്ഷിച്ച് വരവെയാണ് ഇയാള്‍ വലയിലായത്.

മാറാട് സ്റ്റേഷൻ ഇന്‍സ്‌പെക്ടര്‍ ബിനു തോമസ്, നാര്‍ക്കോട്ടിക്ക് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുഹ്‌മാന്‍ കെ, അനീഷ് മൂസ്സേന്‍വീട്, അഖിലേഷ് കെ, അര്‍ജുന്‍ അജിത്ത്, സരുണ്‍, ഷിനോജ്, ലതീഷ്, അജിത്ത്, അര്‍ജുന്‍, മാറാട് സ്റ്റേഷനിലെ എ.എസ് ഐ മാരായ രജീഷ്‌കുമാര്‍, മാമുകോയ, ഗിരീഷ് കുമാര്‍, സി.പി. ഒ രമേശന്‍, ധന്യശ്രീ, നിജിലേഷ് എന്നിവര്‍ ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only