Jan 27, 2024

കരിങ്കൽ കോറി മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നു പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും


'
മുക്കം:    കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പന്നി മുക്ക് ഭാഗത്ത് തോട്ടിലേക്ക് സ്ലറി ഉൾപ്പെടെയുള്ള കരിങ്കൽ കോറി മാലിന്യം മാസങ്ങളായി ഒഴുക്കിവിടുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി ഇരിക്കുകയാണ്, പാറത്തോട് കരിമ്പുഴി ഭാഗത്ത് നിന്നും ഉത്ഭവിക്കുന്ന ഈ തോട് പന്നിമുക്ക് കുട്ടി കുന്ന്, ആക്കോട്ടുചാൽ വഴി വഴി ചെറുപുഴയിൽ എത്തിച്ചേരുന്നു ഈ തോടിന്റെ ഇരുവശത്തുമായി താമസിക്കുന്ന വീട്ടുകാർ വിവിധ ആവശ്യങ്ങൾക്കായി നിത്യേന ഉപയോഗിക്കുന്നതാണ് പ്രസ്തുത തോട്, വേനൽക്കാലം ആയതിനാൽ വെള്ളം വളരെ കുറവാണ്, ഇങ്ങനെയുള്ള തോട്ടിലേക്ക് ആണ് ദിവസവും രാത്രി 12 മണിക്ക് ശേഷം മോട്ടോർ വച്ച് പമ്പ് ചെയ്തു കോറിയിലെ മാലിന്യങ്ങൾ തള്ളിവിടുന്നത് ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ നാല് ദിവസങ്ങളിലായി പലതരത്തിൽ അന്വേഷിച്ചിട്ടും എവിടെ നിന്നാണ് തോട്ടിലേക്ക് ഇത്തരത്തിൽ സ്ലേറി ഉൾപ്പെടെ വരുന്നതു എന്ന് മനസ്സിലായിരുന്നില്ല, ഇന്ന് രാവിലെ അഞ്ചു മണി സമയത്ത് പഞ്ചായത്ത് മെമ്പർമാരും രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തോട്ടിലൂടെ ഇറങ്ങി നടത്തിയ അന്വേഷണത്തിലാണ് വലിയ രൂപത്തിൽ പമ്പിങ് ചെയ്തു തോട്ടിലേക്ക് ഒഴുക്കിവിടുന്നത് ശ്രദ്ധയിൽ പെട്ടത് ഇത് തീർത്തും നഗ്നമായ നിയമലംഘനമാണ്, തോടിന് ഇരുകരയിലും ഉള്ള കിണറുകളിലേക്ക് ഈ മാലിന്യം ഒഴുകി ചെല്ലുന്നതിനാൽ കിണറുകളും ഉപയോഗശൂന്യമാകുന്നതായി നാട്ടുകാർ പറയുന്നു ജനങ്ങളെ ആകെ ബുദ്ധിമുട്ടാക്കുന്ന ഇത്തരം പ്രവർത്തിയിൽ നിന്നും പിന്മാറാൻ ഇത്തരക്കാർ തയ്യാറായേ മതിയാകൂ ട്രൈ സ്റ്റാർ കോറിയുടെ ഇത്തരം നടപടിയെ നിയമപരമായി തന്നെ ചോദ്യം ചെയ്യും, എന്നാൽ ഇതിന് നടപടിയെടുക്കേണ്ട കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ ഇന്ന് ചേർന്ന മീറ്റിംഗിൽ വിഷയം ഉന്നയിച്ചെങ്കിലും നിസ്സംഗമായ സമീപനമാണ് ഭരണക്കാർ സ്വീകരിക്കുന്നത്, നിയമപരമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരോട് രേഖാമൂലം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട് കരിങ്കൽ കോറി ഉടമകൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കാരശ്ശേരി പഞ്ചായത്തിന്റെ ഭരണസമിതി തുടർച്ചയായി സ്വീകരിക്കുന്നത്, നെല്ലിക്കാപറമ്പിൽ ഒരു കോറി വന്നതുതന്നെ ഇതിനുദാഹരണമാണ്, വലിയ രൂപത്തിലുള്ള സാമ്പത്തിക അഴിമതി ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്, നാട്ടുകാരോടൊപ്പം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശിവദാസൻ കാരോട്ടിൽ, കെ കെ നൗഷാദ്എന്നിവരും, കെ പി വിനു, ശ്രീകുമാർ പാറത്തോട്, ശ്യാം കിഷോർ വിനോദ്,എന്നിവരും ഉണ്ടായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only