Feb 1, 2024

വേളങ്കോട് സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു


കോടഞ്ചേരി'

വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷിക ആഘോഷ പരിപാടി OFF BEAT 2K24 പ്രൗഢഗംഭീരമായി നടത്തി. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടക്കമാണ് സ്കൂൾ ആനിവേഴ്സറിയോടു കൂടി തുടക്കം കുറിച്ചത്.

ബഥനി സിസ്റ്റേഴ്സ് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ മാനേജർ റവ. മദർ തേജസ് എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എല്ലാ വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഉദ്ഘാടനവും സംയുക്ത ഡയറി പ്രകാശനവും നിർവഹിച്ചു. സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരണം ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി നിർവഹിച്ചു
മൈക്കാവ് സെന്റ് ജോർജസ് മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. മാർട്ടിൻ വിലങ്ങുപാറ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. അഭിനേതാവും യങ് മോട്ടിവേറ്ററുമായ ജിതു ജോസ് മതാപ്പാറ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ജോർജ്, പിടിഎ പ്രസിഡന്റ് ഷിജി ആന്റണി, എം പി ടി പ്രസിഡന്റ് നിഷ ഷാജി, സ്റ്റാഫ് പ്രതിനിധികളായ സോഫിയ ജേക്കബ്, റോഷൻ ചാക്കോ, സ്കൂൾ ലീഡർമാരായ മാസ്റ്റർ ലിബിൻ മനോജ്, മാസ്റ്റർ സഞ്ജയ് പീറ്റർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ജനപ്രതിനിധികൾ, പൗര പ്രമുഖർ, സ്കൂൾ പിടിഎ ഭാരവാഹികൾ, പൂർവ വിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

പൊതുസമ്മേളനത്തിന് ശേഷം എൽപി യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മനം കവരുന്ന വിവിധയിനം കലാപരിപാടികൾ വേദിയിൽ അരങ്ങേറി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ മരിയ തെരേസ് എസ് ഐ സി ചടങ്ങിന് നന്ദി അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only