മുക്കം:മുക്കം നഗരസഭ ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്റർനാഷണൽ ഫെസ്റ്റിവലിനു മുക്കം
പീ സീ തീയേറ്ററിൽ തുടക്കമായി. ഫെബ്രുവരി 19 മുതൽ 21 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഉദ്ഘാടന ചിത്രമായ കാതലിൽ പ്രധാന വേഷം കൈകാര്യം ചെയ്ത സുധി കോഴിക്കോട് മുഖ്യാതിഥ്യം വഹിച്ചു.
നഗരസഭ അധ്യക്ഷൻ പി ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ അഡ്വ. ചാന്ദ്നി വിനോദ്, ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ പ്രജിത പ്രദീപ് അശോകൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ കല കായിക സ്റ്റാൻഡിങ്ങ് കമ്മറ്റി
ചെയർമാൻ സത്യനാരായണൻ മാഷ് സ്വാഗതവും ഫെസ്റ്റിവൽ ഡയറക്ടർ വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ആദ്യ ദിവസം ഫർഹ, വിധേയൻ, ദി ജപനീസ് വൈഫ് തുടങ്ങിയവ പ്രദർശിപ്പിച്ചു.
Post a Comment